ഫ്‌ളാറ്റ്‌ അഴിമതി: സിബിഐക്ക്‌ ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം

January 18, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

മുംബൈ: ആദര്‍ശ്‌ ഫ്‌ളാറ്റ്‌ അഴിമതിയുമായി ബന്ധപ്പെട്ട്‌ സിബിഐക്ക്‌ ബോംബെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രാഥമിക അന്വേഷണം തുടങ്ങി രണ്ട്‌ മാസത്തോളമായിട്ടും എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്ത സിബിഐ നടപടിയാണ്‌ കോടതി വിമര്‍ശിച്ചത്‌.
രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചു. രണ്ടാഴ്‌ച കഴിഞ്ഞ്‌ കേസ്‌ പരിഗണിക്കുമ്പോള്‍ നേരിട്ട്‌ ഹാജരാകണമെന്ന്‌ കാണിച്ച്‌ സിബിഐ റീജിണല്‍ ജോയിന്റ്‌ ഡയറക്‌ടര്‍ക്ക്‌ സമന്‍സ്‌ അയയ്‌ക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ബി.എച്ച്‌. മരിയാപല്ലെയും യു.ഡി. സാല്‍വേയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. സിബിഐയും ആന്റി കറപ്‌ഷന്‍ ബ്യൂറോയും അഴിമതി അന്വേഷിക്കുന്നുണ്ടെന്നും ഇത്‌ അന്വേഷണത്തെ മരവിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകനായ സിംപ്രീത്‌ സിംഗ്‌ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍