യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ചുകളില്‍ സംഘര്‍ഷം

January 18, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍: നിയമനത്തട്ടിപ്പില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നടത്തിയ പ്രതിഷേധമാര്‍ച്ച്‌ തൊടുപുഴയിലും കൊല്ലത്തും കണ്ണൂരിലും സംഘര്‍ഷത്തിനിടയാക്കി. തൊടുപുഴ സിവില്‍ സ്റ്റേഷനിലേക്കായിരുന്നു മാര്‍ച്ച്‌. പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷനിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചതാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌. പോലീസ്‌ ലാത്തിവീശി പ്രവര്‍ത്തകരെ പിരിച്ചുവിടുകയായിരുന്നു.
കൊല്ലത്ത്‌ ചിന്നക്കടയില്‍ നിന്നാരംഭിച്ച പ്രകടനം കളക്‌ടറേറ്റിലെത്തിയപ്പോഴായിരുന്നു സംഘര്‍ഷമുണ്ടായത്‌. കെപിസിസി ജനറല്‍ സെക്രട്ടറി കെ.സി. രാജന്‍ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ഇതിന്‌ ശേഷം പ്രവര്‍ത്തകര്‍ കളക്‌ടറേറ്റിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചതാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌. കണ്ണൂരില്‍ പോലീസിന്‌ നേര്‍ക്ക്‌ കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ ഒരു കെ.എസ്‌.ആര്‍.ടി.സി ബസിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. തുടര്‍ന്ന്‌ പോലീസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ ലാത്തിവീശി. കെ. സുധാകരന്‍ എം.പി യാണ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തത്‌

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം