കേന്ദ്രമന്ത്രിസഭാ പുനസംഘടന സംബന്ധിച്ച്‌ മന്ത്രിമാരുടെ പട്ടികയായി

January 18, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടന സംബന്ധിച്ച്‌ അന്തിമ തീരുമാനമായതായി സൂചന. ഇന്ന്‌ രാവിലെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയും നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്‌. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്‌ച രണ്ടര മണിക്കൂറോളം നീണ്ടുനിന്നിരുന്നു.
പുതിയ മന്ത്രിമാരുടെ പട്ടികയ്‌ക്കും ഇരുവരും അന്തിമരൂപം നല്‍കിയതായാണ്‌ വിവരം. ശരത്‌ പവാര്‍, കപില്‍ സിബല്‍ തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ ഒന്നിലധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌. ശശി തരൂര്‍, എ രാജ, പൃഥ്വരാജ്‌ ചവാന്‍ തുടങ്ങിയവരുടെ ഒഴിവുകള്‍ മന്ത്രിസഭയില്‍ ഇനിയും നികത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ മന്ത്രിസഭാ വികസനം കോണ്‍ഗ്രസ്‌ ആലോചിക്കുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം