സുഷമ സ്വരാജ്‌ നാളെ പുല്ലുമേട്‌ സന്ദര്‍ശിക്കും

January 18, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌ നാളെ പുല്ലുമേട്‌ സന്ദര്‍ശിക്കും. ഇന്ന്‌ രാത്രി കൊച്ചിയിലെത്തുന്ന സുഷമ റോഡുമാര്‍ഗമാണ്‌ പുല്ലുമേട്ടിലേക്ക്‌ പോകുക. പുല്ലുമേട്ടില്‍ 102 അയ്യപ്പന്‍മാര്‍ മരിക്കാനിടയായ ദുരന്തത്തെക്കുറിച്ച്‌ നേരിട്‌ പരിശോധിക്കുകയാണ്‌ സന്ദര്‍ശന ലക്ഷ്യം. സുഷമയോടൊപ്പം ബിജെപി എംപിമാരുടെ ഒരു സംഘവുമുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം