കേന്ദ്രമന്ത്രിസഭാ പുന:സംഘടന: കെ.സി.വേണുഗോപാല്‍ ഊര്‍ജവകുപ്പ്‌ സഹമന്ത്രിയാവും

January 19, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇന്ന്‌ വൈകിട്ട്‌ നടക്കുന്ന കേന്ദ്രമന്ത്രിസഭാ പുന:സംഘടനയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച്‌ തീരുമാനമായതായി സൂചന. കെ.സി.വേണുഗോപാലിനെ ഊര്‍ജവകുപ്പ്‌ സഹമന്ത്രിയാക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. വേണുഗോപാലിനെ റെയില്‍വെ സഹമന്ത്രിയാക്കുമെന്ന്‌ നേരത്തെ സൂചനയുണ്ടായിരുന്നു. കെ.വി.തോമസിന്‌ ഭക്ഷ്യപൊതു വിതരണവകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിക്കും. ഇ.അഹമ്മദിനെ റെയില്‍വെ സഹമന്ത്രി സ്ഥാനത്തു നിന്ന്‌ വിദേശകാര്യ സഹമന്ത്രിയായി മാറ്റി നിയമിക്കും.
സല്‍മാന്‍ ഖുര്‍ഷിദായിരിക്കും പുതിയ നിയമമന്ത്രി, അജയ്‌ മാക്കന്‌ കായിക യുവജനക്ഷേമവും, ഗുലാം നബി ആസാദിന്‌ പാര്‍ലമെന്ററി കാര്യവും, ജയ്‌പാല്‍ റെഡ്ഡിക്ക്‌ പെട്രോളിയം മന്ത്രാലയവും, മുരളി ദേവ്‌റയ്‌ക്ക്‌ കമ്പനികാര്യവും ലഭിക്കും. അശ്വിനികുമറിനായിരിക്കും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം