ടു ജി സ്‌പെക്‌ട്രം: രാജയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ അഴഗിരി

January 19, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: ടു ജി സ്‌പെക്‌ട്രം ഇടപാടില്‍ അരോപണവിധേയനായ മുന്‍കേന്ദ്രമന്ത്രി എ.രാജയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ കേന്ദ്ര മന്ത്രി എം.കെ.അഴഗിരി. കേന്ദ്രമന്ത്രിസഭയില്‍ നിന്നോ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നോ രാജിവയ്‌ക്കുമെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്നും അഴഗിരി പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അഴഗിരി.
പാര്‍ട്ടിയില്‍ ഏതെങ്കിലും സ്‌ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ എന്തെങ്കിലും സ്ഥാനങ്ങള്‍ നല്‍കിയാല്‍ വേണ്ടെന്ന്‌ പറയില്ല. പദവികള്‍ ചോദിച്ചു വാങ്ങുന്ന പ്രകൃതം തനിക്കില്ലെന്നും ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നും അഴഗിരി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം