ഹിലരി ക്ലിന്റന്‍ ഏപ്രിലില്‍ ഇന്ത്യയിലെത്തും

January 20, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിങ്‌ടണ്‍: യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളുമായുള്ള നയതന്ത്ര സംഭാഷണത്തിന്റെ രണ്ടാം ഘട്ട ചര്‍ച്ചയ്‌ക്കായാണ്‌ ഇവര്‍ എത്തുക. കാബിനറ്റ്‌ ഉദ്യോഗസ്‌ഥരും ഇവരോടൊപ്പം ഉണ്ടാകും. യുഎസ്‌ അസിസ്‌റ്റന്റ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി റോബര്‍ട്ട്‌ ബ്ലേക്കാണ്‌ ഇക്കാര്യം അറിയിച്ചത്‌്‌. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുകയാണ്‌ ലക്ഷ്യം. ഇതിനു മുമ്പ്‌ 2009ല്‍ ഹിലരി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഏപ്രില്‍ ആദ്യത്തോടെയായിരിക്കും സന്ദര്‍ശനം. ഹിലരിയുടെ സന്ദര്‍ശനത്തിനു മുമ്പായി വാണിജ്യ സെക്രട്ടറി ഗാരി ലോക്കും ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നറിയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍