വിദേശബാങ്കിലെ കള്ളപ്പണം കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്‌തു

January 20, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചു പിടിക്കുന്നതു സംബന്ധിച്ചു കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്‌തു.
പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാട്‌ ജനങ്ങളെ അറിയിക്കാന്‍ ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയെ യോഗം ചുമതലപ്പെടുത്തി. ഇതിനായി പ്രണബ്‌ മുഖര്‍ജി പ്രത്യേക വാര്‍ത്താസമ്മേളനം നടത്തും. കള്ളപ്പണം ഒരുദിവസം കൊണ്ട്‌ പരിഹരിക്കാവുന്ന പ്രശ്‌നമല്ലെന്നും, രാജ്യാന്തര ബന്ധങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ കരുതലോടെ മാത്രമേ നീങ്ങാനാകൂ എന്നും പ്രധാനമന്ത്രി നേരത്തേ വ്യക്‌തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയാണ്‌ ഇക്കാര്യം മന്ത്രിസഭാ യോഗത്തില്‍ ഉന്നയിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം