കലോല്‍സവം: കോഴിക്കോട്‌ ആധിപത്യം തുടരുന്നു

January 20, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടയം: സ്‌കൂള്‍ കലോല്‍സവ കിരീടത്തിനുള്ള മല്‍സരത്തില്‍ കോഴിക്കോട്‌ തന്നെ മുന്നില്‍. 439 പോയിന്റുമായാണ്‌ കോഴിക്കോടിന്റെ മുന്നേറ്റം. 430 പോയിന്റുമായി തൃശൂര്‍ രണ്ടാമതുണ്ട്‌. ആദ്യ രണ്ടുദിവസം മുന്നിലായിരുന്ന തൃശൂരിനെ മറികടന്നാണ്‌ കോഴിക്കോട്‌ ഇന്ന്‌ മുന്നിലെത്തിയത്‌. 405 പോയിന്റോടെ കണ്ണൂരാണ്‌ മൂന്നാം സ്‌ഥാനത്ത്‌. 394 പോയിന്റുമായി പാലക്കാട്‌ നാലാമതും 393 പോയിന്റുമായി കോട്ടയം അഞ്ചാമതുമാണ്‌. 388 പോയിന്റുമായി എറണാകുളം ആറാമതായി. ഇന്നലെ പോയിന്റു നിലയില്‍ കോട്ടയം രണ്ടാമതെത്തിയിരുന്നു. കലോല്‍സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന്‌ കിരീടത്തിനായുള്ള പോരാട്ടം ശക്തമാവുകയാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം