ലങ്കന്‍ സൈന്യം തമിഴ്‌നാട്‌ അഭിഭാഷകയെ തടഞ്ഞു വെച്ചിരിക്കുന്നതായി പരാതി

January 21, 2011 മറ്റുവാര്‍ത്തകള്‍

കോയമ്പത്തൂര്‍: ശ്രീലങ്കയിലെ തമിഴ്‌ അഭയാര്‍ഥികളുടെ സ്ഥിതി പഠിക്കാന്‍ പോയ തമിഴ്‌നാട്‌ സ്വദേശിയായ അഭിഭാഷകയെ ലങ്കന്‍ സൈന്യം തടഞ്ഞുവെച്ചിരിക്കുന്നതായി പരാതി. അഭിഭാഷകയെയും അവരുടെ സഹായിയെയും സൈന്യം തടഞ്ഞുവെച്ചതായിട്ടാണ്‌ വിവരം. എല്‍ടിടിഇ അനുകൂല സംഘടനയായ നാം തമിഴര്‍ പാര്‍ട്ടി അംഗങ്ങളാണ്‌ ഇവര്‍. എല്‍ടിടിഇ ശക്തികേന്ദ്രമായിരുന്ന വാവുനിയ ജില്ലയിലെ ഓമന്‍തായില്‍ നിന്നാണ്‌ ഇവരെ സൈന്യം പിടികൂടിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍