പ്രദര്‍ശന മേളയില്‍ നിന്ന്‌ ഹുസൈന്റെ ചിത്രങ്ങള്‍ നീക്കം ചെയ്‌തു

January 21, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ത്യന്‍ ആര്‍ട്ട്‌ സമ്മിറ്റ്‌ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന എം.എഫ്‌ ഹുസൈന്റെ ചിത്രങ്ങള്‍ നീക്കം ചെയ്‌തു. ഹുസൈന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ മേള ആക്രമിക്കുമെന്ന്‌ ഭീഷണിയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ്‌ ചിത്രങ്ങള്‍ നീക്കം ചെയ്‌തത്‌. ഇന്നലെയാണ്‌ പ്രദര്‍ശനം ആരംഭിച്ചത്‌. ഹുസൈന്റെ വലിയ കാന്‍വാസിലുള്ള മൂന്ന്‌ ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചിരുന്നത്‌. മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നുമുള്ള വിവിധ സംഘങ്ങളില്‍ നിന്ന്‌ ഫോണ്‍ വഴിയും ഇ മെയില്‍ വഴിയും ഭീഷണി ലഭിച്ചിരുന്നതായി സംഘാടകര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം