ലോട്ടറി: മുന്‍കൂര്‍ നികുതി സ്വീകരിക്കേണ്ടെന്നു വി.എസ്‌

January 22, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സാന്റിയാഗോ മാര്‍ട്ടിനുള്‍പ്പെടെയുള്ള അന്യ സംസ്‌ഥാന ലോട്ടറി ഏജന്റുമാരില്‍ നിന്നു മുന്‍കൂര്‍ നികുതി സ്വീകരിക്കേണ്ടതില്ലെന്ന്‌ നികുതി വകുപ്പിനു മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ നിര്‍ദ്ദേശം നല്‍കി. ലോട്ടറി കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ വിധിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും. സിംഗിള്‍ ബെഞ്ച്‌ അസ്‌ഥിരപ്പെടുത്തിയതു ലോട്ടറി ഭേദഗതി ഓര്‍ഡിനന്‍സിലെ ചട്ടം ഉദ്ധരിച്ച വ്യവസ്‌ഥ മാത്രമാണ്‌. അതുകൊണ്ടു ലോട്ടറി ഓര്‍ഡിനന്‍സ്‌ അസ്‌ഥിരപ്പെടുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുന്‍കൂര്‍ നികുതിയുമായി പാലക്കാട്‌ വാണിജ്യ നികുതി ഓഫിസില്‍ എത്തിയ മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ പ്രതിനിധികളെ തിരിച്ചയച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം