കെജിബി അഴിമതിപ്രശ്‌നം: പ്രധാനമന്ത്രിക്കെതിരെ ജസ്‌റ്റിസ്‌ കൃഷ്‌ണയ്യര്‍

January 23, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്റെ അഴിമതിപ്രശ്‌നം മൂടിവയ്‌ക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന്‌ ജസ്‌റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍. കെജിബി പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും സിപിഎം സഹയാത്രികനായ താന്‍ അതിശക്‌തമായി പ്രതിഷേധിച്ചിട്ടും സംസ്‌ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ നടപടിയൊന്നുമുണ്ടായിരുന്നില്ലെന്നും അദേഹം പറഞ്ഞു. അഴിമതിക്കെതിരെ പ്രതികരിക്കുന്നകാര്യത്തില്‍ എല്ലാ സര്‍ക്കാരുകളും ഒരുപോലെയാണെന്നും പ്രശ്‌നം ഇവിടെ അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക്‌ കത്തയക്കാനുള്ള തീരുമാനം മാറ്റിയത്‌ ജസ്‌റ്റിസ്‌ വി. ഗിരിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണെന്നും കൃഷ്‌ണയ്യര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം