മന്ത്രി എസ്‌. ശര്‍മയുടെ മാതാവ്‌ കാവുക്കുട്ടി നിര്യാതയായി

January 24, 2011 കേരളം,മറ്റുവാര്‍ത്തകള്‍

സി.സി കാവുക്കുട്ടി

തിരുവനന്തപുരം: ഏഴിക്കര മണ്ണപ്പശേരി പരേതനായ ശേഖരന്റെ ഭാര്യയും മന്ത്രി എസ്‌. ശര്‍മയുടെ മാതാവുമായി സി.സി കാവുക്കുട്ടി (91) തിരുവനന്തപുരത്ത്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന്‌ രാവിലെ നിര്യാതയായി.
സംസ്‌കാരം ഇന്ന്‌ വൈകിട്ട്‌ അഞ്ചുമണിക്ക്‌ എറണാകുളം പറവൂര്‍ – തോന്ന്യക്കാവ്‌ ശ്‌മശാനത്തില്‍ നടത്തും. മൃതദേഹം പെരുമ്പടന്നയില്‍ മന്ത്രി എസ്‌. ശര്‍മയുടെ വസതിയില്‍ ഉച്ചയക്ക്‌ ഒന്നരയോടെ പൊതുദര്‍ശനത്തിന്‌ വയ്‌ക്കും. കുളിമുറിയില്‍ വീണ്‌ കാലിന്‌ ഗുരുതരപരിക്കേറ്റ്‌ കാല്‍മുറിച്ച്‌ മാറ്റി ഒന്നരമാസത്തിലേറെയായി തിരുവനന്തപുരം എസ്‌.പി ഫോര്‍ട്ട്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മറ്റുമക്കള്‍: ശശിധരന്‍ (റിട്ട. എസ്‌.ഐ), ശ്യാംകുാര്‍ (റിട്ട. എഎസ്‌ഐ), ശ്യാമള. മരുമക്കള്‍: സുഭാഷിണി, അരുദ്ധതി, മുരളി (റിട്ട. കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍), ആശ (അസി.എക്‌സി എഞ്ചിനീയര്‍ വൈദ്യുതി ബോര്‍ഡ്‌, തിരുവനന്തപുരം).

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം