കുരുതംകോട്‌ ദേവീക്ഷേത്ര ട്ര്‌സ്‌റ്റ്‌ ക്ഷേത്ര സമര്‍പ്പണവും പുനഃപ്രതിഷ്‌ഠയും നാളെ മുതല്‍

January 27, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കാട്ടാക്കട: കുരുതംകോട്‌ ദേവീക്ഷേത്ര ട്രസ്‌റ്റ്‌ നിര്‍മിച്ച പുതിയ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്‌ഠാ ചടങ്ങുകള്‍ നാളെ മുതല്‍ ഫെബ്രുവരി നാലു വരെ നടക്കും.27,30, ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌ തീയതികളില്‍ രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും അന്നദാനം. നാളെ രാവിലെ ആറിനു ആചാര്യവരണം, ഗണപതിഹോമം, മണ്ഡപശുദ്ധി,അനുജ്‌ഞാപൂജ,വൈകിട്ട്‌ ആറിനു ഭഗവതി-ശ്രീകാളിപൂജ. 30നു രാവിലെ ഗണപതിഹോമം.
വൈകിട്ട്‌ രക്ഷോഘ്‌നഹോമം, വാസ്‌തുഹോമം, വാസ്‌തുബലി, തണ്ഡുലകലശം, ശാന്തികലശം. 31നു രാവിലെ ഗണപതിഹോമം, പ്രാസാദപരിഗ്രഹം, പ്രാസാദശുദ്ധി, പീഠാവാസം,അസ്‌ത്രകലശപൂജ, വൈകിട്ട്‌ ആറിനു ബിംബപരിഗ്രഹം, ബിംബശുദ്ധി, ജലാധിവാസം.ഫെബ്രുവരി ഒന്നിനു രാവിലെ ആറിനു ഗണപതിഹോമം, ബിംബശുദ്ധികലശഹോമം, ബിംബശുദ്ധികലശപൂജ, വൈകിട്ട്‌ ആറിന്‌ അധിവാസഹോമം, ദേവിയെ പൂജാമണ്ഡപത്തിലെ പച്ചപ്പന്തലില്‍ കുടിയിരുത്ത്‌. രണ്ടിനു രാവിലെ ആറിനു ഗണപതിഹോമം, ജീവകലശപൂജ, പൂജാമണ്ഡപത്തില്‍ ഗണപതി പ്രതിഷ്‌ഠ.
വൈകിട്ട്‌ ആറിന്‌ ജലോദ്ധാരം, ബിംബശുദ്ധി കലശാഭിഷേകം, ശയ്യാപൂജ. മൂന്നിനു രാവിലെ ആറിനു ഗണപതിഹോമം, പ്രതിഷ്‌ഠാഹോമം, ശാന്തിഹോമം, നിദ്രാകലശപൂജ, വിദ്വേശ്വരകലശപൂജ. പുലര്‍ച്ചെ 2.55നും 3.30നും മധ്യേ പുനഃപ്രതിഷ്‌ഠ. തുടര്‍ന്ന്‌ ഉപദേവതാപ്രതിഷ്‌ഠകള്‍, ജീവകലശാഭിഷേകം,അഷ്‌ടബന്ധലേപനം,വിശേഷാല്‍പൂജകള്‍,ദീപാരാധന.നാലിന്‌ ഉച്ചയ്‌ക്കു 12.30ന്‌ പ്രസാദ ഊട്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം