മകരജ്യോതി വിശ്വാസം: ഇടപെടാനില്ലെന്ന്‌ സര്‍ക്കാര്‍

January 27, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ശബരിമലയിലെ മകരജ്യോതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെടാനില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രി തന്നെ നേരിട്ട്‌ വ്യക്‌തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്‌തമാക്കി.
മകരജ്യോതിയുമായി ബന്ധപ്പെട്ട്‌ കേരള യുക്‌തവാദി സംഘം അടക്കമുള്ള സംഘടനകള്‍ സമര്‍പ്പിച്ച മൂന്നു ഹര്‍ജികള്‍ പരിഗണിക്കവേയാണ്‌ സര്‍ക്കാര്‍ നിലപാട്‌ വ്യക്‌്‌തമാക്കിയത്‌. മകരജ്യോതി വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ചീഫ്‌ ജസ്‌റ്റിസ്‌ ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിന്‌ വിട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം