ശശീന്ദ്രന്റെ മരണത്തെക്കുറിച്ച്‌ ഫൊറന്‍സിക്‌ പരിശോധന തുടങ്ങി

January 28, 2011 കേരളം,മറ്റുവാര്‍ത്തകള്‍

പാലക്കാട്‌: മലബാര്‍ സിമന്റ്‌സിലെ മുന്‍ സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തെക്കുറിച്ച്‌ കൂടുതല്‍ തെളിവെടുക്കാനായി ഫൊറന്‍സിക്‌ സംഘം പരിശോധന തുടങ്ങി. കഞ്ചിക്കോട്ടെ വീട്ടിലാണ്‌ പരിശോധന. തിരുവനന്തപുരം ഫൊറന്‍സിക്‌ സയന്‍സ്‌ ലാബിലെ ഡോ. ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധന നടത്തുന്നത്‌. കഴിഞ്ഞ ദിവസവും ശശീന്ദ്രന്റെ വീട്ടില്‍ ഫൊറന്‍സിക്‌ സംഘം പരിശോധന നടത്തിയിരുന്നു. എന്നാല്‍ മരണത്തെക്കുറിച്ച്‌ ദുരൂഹതയേറിയതിനാലാണ്‌ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം