കുഞ്ഞാലിക്കുട്ടിക്കെതിരായ ഭീഷണി സര്‍ക്കാര്‍ അന്വേഷിക്കണം: ചെന്നിത്തല

January 28, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മുസ്‌ലീം ലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള വധഭീഷണിയെക്കുറിച്ച്‌ സര്‍ക്കാര്‍ അന്വേഷിക്കണമെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരേ ഭീഷണിയുണ്ടെങ്കില്‍ അത്‌ ഗൗരവകരമായ കാര്യമാണ്‌.
സര്‍ക്കാര്‍ ഇക്കാര്യം അതീവഗൗരവത്തോടെയെടുത്ത്‌ അദ്ദേഹത്തിന്റെ സുരക്ഷയ്‌ക്ക്‌ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ കെ. മുരളീധരനെ തിരിച്ചെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം