റൌഫിന്റെ ആരോപണങ്ങള്‍ പലതവണ പരിശോധിച്ചു കഴിഞ്ഞത്‌

January 29, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റൌഫ്‌ കഴിഞ്ഞദിവസം ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം കോടതി പലതവണ പരിശോധിച്ചു തീരുമാനമെടുത്ത കാര്യങ്ങളാണെന്നു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി. ആരോപണങ്ങളില്‍ പുതുതായി ഒന്നുമില്ല. അന്വേഷണത്തില്‍ ആര്‍ക്കെങ്കിലും തൃപ്‌തിയില്ലെങ്കില്‍ വീണ്ടും അന്വേഷിക്കട്ടെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്‌ കേസില്‍ അന്വേഷണം നടന്നതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലിരിക്കുന്നവര്‍ നിയമപരമായി സഹായിച്ചുവെന്നു പറയുന്നതില്‍ തെറ്റില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം