അഴിമതി തടയാന്‍ ശക്‌തമായ നിയമം വേണം: രാഹുല്‍ ഗാന്ധി

January 29, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: അഴിമതി തടയാന്‍ ശക്‌തമായ നിയമം ആവശ്യമാണെന്ന്‌ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ സന്തുഷ്‌ടനല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയത്തില്‍ യുവജനപങ്കാളിത്തം അനിവാര്യമാണ്‌. നിലവിലെ രാഷ്‌ട്രീയ ഘടന പൊളിച്ചെഴുതേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. അതിനായി യുവജനങ്ങള്‍ മുന്നോട്ടു വരണമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം