മൂടല്‍മഞ്ഞ്‌: ഡല്‍ഹിയില്‍ വ്യോമഗതാഗതം നിലച്ചു

January 31, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ഡല്‍ഹി: മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്‌ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന 20 വിമാനങ്ങളുടെ സമയം മാറ്റി. രണ്ടു വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. അബുദാബിയില്‍ നിന്നു വരുന്ന ജെറ്റ്‌ എയര്‍വേസ്‌ മുംബൈയിലേക്കും, മുംബൈയില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ്‌ ജെറ്റ്‌ ഫൈ്‌ളറ്റ്‌ ജയ്‌പൂരിലേക്കും വഴി തിരിച്ചു വിട്ടു.റണ്‍വേയിലെ കാഴ്‌ച 75 മീറ്ററിനും 100 മീറ്ററിനുമിടയില്‍ ചുരുങ്ങിയതിനാലാണ്‌ ഫൈ്‌ളറ്റുകള്‍ ടേക്ക്‌ ഓഫ്‌ ചെയ്യാന്‍ കഴിയാത്തത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം