ഐസ്‌ക്രീം കേസ്: അന്വേഷിക്കാനായി പ്രത്യേക സംഘം

February 1, 2011 മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന കോടതി വിധി നിയമപരമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന ചാനല്‍ തെളിവുകള്‍ നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.അതിനിട ജസ്റ്റീസ് നാരായണക്കുറുപ്പിന്റെ മരുമകന്റെ കയ്യില്‍ പണം നല്‍കി കേസ് ശരിയാക്കി തന്നത് അഡീഷണല്‍ അഡ്വക്കറ്റ് ജനറലായിരുന്ന കെ.സി. പീറ്റര്‍ തന്നെയാണെന്ന ആരോപണം കെ.എ. റൗഫ് ആവര്‍ത്തിച്ചു. ഇതിന് താന്‍ സാക്ഷിയാണെന്നും റൗഫ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇ.ടി. മുഹമ്മദ് ബഷീറിനെ കേരള രാഷ്ട്രീയത്തില്‍ നിന്നും ഒഴിവാക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചിട്ടുണ്ടെന്നും റൗഫ് ആരോപിച്ചു. ഇതിനായി പൊന്നാനിയില്‍ ആദ്യം സ്ഥാനാര്‍ത്ഥിയാക്കാന്‍ നിശ്ചയിച്ചിരുന്ന മുനീറിനെ മാറ്റി ബഷീറിനെ തിരഞ്ഞെടുക്കുകയായിരുന്നു. മുനീറിനെതിരെയുള്ള ഈ നീക്കത്തിനുപിന്നില്‍ ഒരു ഘടകകക്ഷി നേതാവ് കൂടിയുണ്ടെന്നും റൗഫ് ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയെ ബ്ലാക്ക് മെയ്ല്‍ ചെയ്ത് എന്താണ് താന്‍ നേടിയതെന്ന് കുഞ്ഞാലിക്കുട്ടി തന്നെ വെളിപ്പെടുത്തണമെന്ന് കെ.എ. റൗഫ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍