പടക്കശാല ദുരന്തം: മരണം 11 ആയി

February 2, 2011 കേരളം,മറ്റുവാര്‍ത്തകള്‍

പാലക്കാട്‌: ഒറ്റപ്പാലം-ഷൊര്‍ണൂര്‍ റയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ മാന്നനൂരിനു സമീപം ത്രാങ്ങാലിയില്‍ അനധികൃത പടക്ക നിര്‍മാണ ശാല കത്തി മരിച്ചവരുടെ എണ്ണം 11 ആയി. ഒരു മരണം കൂടി ഇന്നു സ്‌ഥിരീകരിച്ചു. പത്തു മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇന്‍ക്വസ്‌റ്റ്‌ പൂര്‍ത്തിയാക്കി മൃതദേഹങ്ങളുടെ പോസ്‌റ്റ്‌മോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രാവിലെ ഒന്‍പതു മണിയോടെ ആരംഭിച്ചു. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്‌.
അപകട സ്‌ഥലത്തെ റയില്‍ വേ പാതയ്‌ക്കു തകരാറുണ്ടോ എന്നും വിദഗ്‌ധ സംഘം പരിശോധിക്കുന്നു.തിരുവനന്തപുരത്തു നിന്നുള്ള ഫോറന്‍സിക്‌ സംഘം ഉച്ചയോടെ ദുരന്തസ്‌ഥലത്തെത്തും.ത്രാങ്ങാലിയില്‍ റയില്‍പ്പാതയില്‍ നിന്നു 100 മീറ്റര്‍ അകലെയുള്ള പടക്കശാലയിലാണു ഇന്നലെ വന്‍ തീപിടിത്തം ഉണ്ടായത്‌. ദുരന്തത്തെ കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട്‌ ജില്ലാ കലക്‌ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം