ശബരിമല മാസ്‌റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ സംസ്‌ഥാനത്തിന്‌ അന്ത്യശാസനം

February 2, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ശബരിമല മാസ്‌റ്റര്‍ പ്ലാന്‍ ഉടന്‍ നടപ്പാക്കണമെന്നു കേന്ദ്ര പരിസ്‌ഥിതി മന്ത്രി ജയറാം രമേശ്‌. മാസ്‌റ്റര്‍ പ്ലാന്‍ നടപ്പാക്കിയില്ലെങ്കില്‍ ഇതിനായി അനുവദിച്ച വനഭൂമി തിരിച്ചെടുക്കും. മാസ്‌റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ കൂടുതല്‍ വനഭൂമി അനുവദിക്കണമെന്ന സംസ്‌ഥാനത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ജയറാം രമേശ്‌ മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.
മാസ്‌റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്ത സംസ്‌ഥാന സര്‍ക്കാരിനും ദേവസ്വം ബര്‍ഡിനും ഈ ആവശ്യം ഉന്നയിക്കാന്‍ അവകാശമില്ല. അര്‍ഥശൂന്യമായ ആവശ്യമാണിതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. മാസ്‌റ്റര്‍ പ്ലാന്‍ നടത്തിപ്പില്‍ നിന്നു ദേവസ്വം ബോര്‍ഡിനെ ഒഴിവാക്കി പകരം പ്രത്യേക സംവിധാനം കൊണ്ടുവരണമെന്നും ജയറാം രമേശ്‌ നിര്‍ദേശിച്ചു. സമയബന്ധിതമായി മാസ്‌റ്റര്‍ പ്ലാന്‍ നടപ്പാക്കിയിരുന്നെങ്കില്‍ പുല്ലുമേടു ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം