കരസേന ഹെലികോപ്‌ടര്‍ തകര്‍ന്നു രണ്ടു മരണം

February 2, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

നാസിക്ക്‌: മഹാരാഷ്‌ട്രയിലെ നാസിക്കില്‍ കരസേനയുടെ ഹെലികോപ്‌ടര്‍ തകര്‍ന്നു രണ്ടു പേര്‍ മരിച്ചു. ജനവാസ മേഖലയില്‍ ആള്‍ത്താമസമില്ലാത്ത വീടിനു മുകളിലേക്കാണു രാവിലെ 9.15 ഓടെ ഹെലികോപ്‌ടര്‍ തകര്‍ന്നു വീണത്‌. നാസിക്കില്‍ നിന്നു ഗോവയിലേക്കു പോകുമ്പോഴായിരുന്നു അപകടം. പറന്നുയര്‍ന്നു മിനിട്ടുകള്‍ക്കകമാണു ഹെലികോപ്‌ടര്‍ തകര്‍ന്നത്‌. മരിച്ച രണ്ടുപേരും മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്‌ഥരാണ്‌. അപടകടകാരണം വ്യക്തമായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം