സ്‌മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പിട്ടു

February 2, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: എപ്പോഴും വിവാദമുയര്‍ത്തിയ സ്‌മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പിട്ടു. ഇന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനും ദുബായ്‌ സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പരിഹാരമായതിനെ തുടര്‍ന്നാണ്‌ കരാര്‍ ഒപ്പിട്ടത്‌. രാവിലെ ക്ലിഫ്‌ ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം മാസ്‌കറ്റ്‌ ഹോട്ടലില്‍ നടന്ന ഔദ്യോഗിക ചര്‍ച്ചയില്‍ കരാറില്‍ ഏര്‍പ്പെടുകയായിരുന്നു.
ഇതുവരെ ഉണ്ടായിരുന്ന സ്‌തംഭനങ്ങള്‍ ഇതോടെ അവസാനിച്ചെന്നും പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടീകോം ഗ്രൂപ്പ്‌ സി.ഇ.ഒ അബ്‌ദുലത്തീഫ്‌ അല്‍മുല്ല, സാമ്പത്തിക ഉപദേഷ്‌ടാവ്‌ ഡോ. അഡ്‌നന്‍ ഷില്‍വന്‍ എന്നിവരും നോര്‍ക്ക റൂട്ട്‌്‌സ്‌ വൈസ്‌ ചെയര്‍മാന്‍ എം.എ.യൂസഫലിയും സംഘത്തിനൊപ്പമുണ്ട്‌. ചര്‍ച്ചകള്‍ക്കായി ഉന്നത സാമ്പത്തികകാര്യ സമിതി അംഗവും ദുബായ്‌ ഫൈനാന്‍ഷ്യല്‍ സെന്റര്‍ ഗവര്‍ണറുമായ അഹമ്മദ്‌ ഹുമൈദ്‌ അല്‍ തായറും സംഘവും ഇന്നലെ രാത്രിയില്‍ തന്നെ ഇവിടെയെത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം