എറണാകുളം ശിവക്ഷേത്രത്തിലെ വെടിപ്പുരയില്‍ പൊട്ടിത്തെറി

February 3, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ വെടിപ്പുരയില്‍ പൊട്ടിത്തെറി. ഒരാള്‍ക്കു പരുക്കേറ്റു. തുറവൂര്‍ സ്വദേശി ഷാജിക്കാണു പരുക്കേറ്റത്‌. പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. കതിന നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.  ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാവിലെ 10നാണ്‌ സംഭവം. വെടിപ്പുരയിലെ ജീവനക്കാരനാണ്‌ ഷാജി. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സമയത്ത്‌ മറ്റു രണ്ടു പേര്‍ കൂടി സ്‌ഥലത്തുണ്ടായിരുന്നു. ഇവര്‍ക്കു പരുക്കില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം