ശാരംഗപാണിയുടെ മൃതദേഹം സംസ്‌കരിച്ചു

February 3, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ചേര്‍ത്തല: ഇന്നലെ അന്തരിച്ച പ്രശസ്‌ത തിരക്കഥാ കൃത്ത്‌ ശാരംഗപാണിയുടെ മൃതദേഹം സംസ്‌കരിച്ചു. മകന്റെ വീടായ പാതിരപ്പള്ളി ബിജു നിവാസില്‍ മകന്‍ ബിജു ചിതയ്‌ക്കു തീകൊളുത്തി. കലാ, സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. വടക്കന്‍ പാട്ടുകളെ ആധാരമാക്കിയുള്ള സിനിമകളിലൂടെയാണു ശാരംഗപാണി ശ്രദ്ധേയനായത്‌.36 സിനിമകള്‍ക്കു തിരക്കഥ എഴുതിയിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം