ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌ ചെറുകാര്‍ പുറത്തിറക്കാനൊരുങ്ങുന്നു

February 3, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

കോല്‍ക്കത്ത: അംബാസഡറിന്റെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌ ചെറുകാര്‍ പുറത്തിറക്കാനൊരുങ്ങുന്നു. ചെറുകാറിന്റെ വിവിധ പ്രാഥമികരൂപങ്ങള്‍ ഡീലര്‍മാരുടെ അംഗീകാരത്തിനായി ഈയാഴ്‌ച നല്‍കുമെന്നു കമ്പനി അറിയിച്ചു. അംബാസഡറിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന കാറിന്‌ നീളം കുറവായിരിക്കും. ഹാച്ച്‌ബാക്ക്‌, സെഡാന്‍ വിഭാഗങ്ങളില്‍ ഈ കാര്‍ അവതരിപ്പിക്കും. കാറിന്റെ പേര്‌്‌ തീരുമാനിച്ചിട്ടില്ല. അംബാസഡറിനേക്കാള്‍ വില കുറവായിരിക്കും. ഉത്തര്‍പാറയിലെ നിലവിലുള്ള പ്ലാന്റിന്‌്‌ പ്രതിവര്‍ഷം 45,000 കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതാണ്‌. ഇപ്പോള്‍ മാസം 800 വരെ അംബാസഡര്‍ കാറുകള്‍ വില്‍ക്കുന്നുണ്‌ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം