ഐസ്‌ക്രീം പാര്‍ലര്‍ കേസ്: ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അന്വേഷിക്കും

February 3, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ വിശദമായ പുനഃരന്വേഷണം നടത്തുന്നതിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി  വിന്‍സന്റ് എം. പോളിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

കേസില്‍ പുനഃരന്വേഷണം സാധ്യമല്ലെന്ന നിയമോപദേശം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എവിടുന്ന് ലഭിച്ചുവെന്ന് അറിയില്ലെന്നും കോടിയേരി പറഞ്ഞു. കേസ് കേരളത്തിന്റെ പരിഗണനയിലുള്ള വിഷയമാണ്.ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന എല്ലാ വിഷയങ്ങളും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ഹൈക്കോടതിയുടെ അനുമതിയോടെ വിശദമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.കോടതികള്‍ കുറ്റമുക്തനാക്കിയ ഒരാളെ വീണ്ടും കുറ്റവിചാരണ നടത്തുന്നത് നിയമസംവിധാനത്തെക്കുറിച്ച് അറിയാവുന്നവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം