പുനരന്വേഷണം അംഗീകരിക്കാനാവില്ല

February 3, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍ :ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി ക്രൂരമായ കുറ്റവിചാരണ നേരിടുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍. കേരളീയ സമൂഹത്തില്‍ ഇതുപോലെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു കേസ് അടുത്തൊന്നും ഉണ്ടായിട്ടില്ല. എല്ലാ കോടതികളിലും എത്തുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്ത കേസില്‍ രണ്ടാമത് കുറ്റവിചാരണ നടത്തുന്നത് നിയമസംവിധാനത്തെ കുറിച്ച് അറിയാവുന്നവര്‍ക്ക് അംഗീകരിക്കാനാവില്ല. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മുല്ലപ്പള്ളി പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്കെതിരായ നീക്കം മനുഷ്യാവകാശ ലംഘനമാണ്. ഒരായുഷ്‌കാലം മുഴുവന്‍ അനുഭവിക്കേണ്ടത് കുഞ്ഞാലിക്കുട്ടി അനുഭവിച്ച് കഴിഞ്ഞു. ജഡ്ജിമാര്‍ക്കെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കണം. മന്ത്രി പറഞ്ഞു. രാജയുടെ അറസ്റ്റ് വൈകിപ്പോയെന്ന് കരുതുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി  അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം