യുവതിയുടെ നില അതീവഗുരുതരം

February 4, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തൃശൂര്‍: ട്രെയിന്‍ യാത്രയ്‌ക്കിടെ ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയില്‍ തുടരുന്ന യുവതിയുടെ നിലയില്‍ മാറ്റമില്ല. രക്തസമ്മര്‍ദത്തിന്‌ ഏറ്റക്കുറച്ചിലുണ്ടാകുന്നതാണ്‌ ആശങ്ക ജനിപ്പിക്കുന്നത്‌.
തലയിലും മുഖത്തും എല്ലിനു പൊട്ടലുണ്ട്‌. രക്തസമ്മര്‍ദത്തിന്റെ ഏറ്റക്കുറച്ചില്‍ മൂലം ശസ്‌ത്രക്രിയ പോലും നടത്താനാകുന്നില്ല. തൊണ്ടതുളച്ച്‌ ശ്വാസനാളത്തിലേക്ക്‌ നേരിട്ട്‌ ഓക്‌സിജന്‍ എത്തിക്കുന്ന ട്രക്കിയോസ്‌റ്റമി നടത്തിയിരിക്കുന്നതിനാല്‍ സ്‌കാനിംഗിനു കൊണ്ടുപോകാന്‍ പോലുമാകാത്ത അവസ്ഥയാണ്‌. ശരീരത്തിന്റെ നേരിയ ചലനം പോലും ബുദ്ധിമുട്ട്‌ സൃഷ്ടിക്കുമെന്നാണ്‌ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. യുവതിക്ക്‌ സാധ്യമായ എല്ലാ ചികിത്സകളും നല്‌കണമെന്ന്‌ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി നിര്‍ദേശം നല്‌കിയിട്ടുണ്ട്‌. ആശുപത്രി സൂപ്രണ്ട്‌ ഡോ. കെ. മോഹനന്റെ നേതൃത്വത്തില്‍ അഞ്ചംഗ വിദഗ്‌ധസംഘമാണ്‌ ചികിത്സയ്‌ക്ക്‌ നേതൃത്വം നല്‌കുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം