ഈജിപ്തിന്റെ ഭാവിയ്ക്ക് മുബാറക് ശരിയായ തീരുമാനം എടുക്കണമെന്ന് ഒബാമ

February 5, 2011 മറ്റുവാര്‍ത്തകള്‍

വാഷിങ്ടണ്‍: ഈജിപ്തിന്റെ ഭാവിയ്ക്ക് പ്രസിഡന്റ് ഹുസ്‌നി മുബാറക് രാജ്യത്തെ ജനങ്ങളുടെ വികാരം മാനിച്ച് ഉടന്‍ ശരിയായ തീരുമാനം എടുക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഭരണമാറ്റമാണ് പ്രശ്‌ന പരിഹാരത്തിനുള്ള ഏകമാര്‍ഗ്ഗം. എല്ലാ പാര്‍ട്ടികളുടെയും സഹകരണത്തോടെ ജനാധിപത്യ മാര്‍ഗ്ഗത്തില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തണം.  മുബാറക്ക് ഉടന്‍ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഈജിപ്തിലെ സര്‍ക്കാര്‍ വിരുദ്ധ കലാപത്തിനിടെ വെടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ വെള്ളിയാഴ്ച മരിച്ചു. അല്‍ അഹ്‌റാം ദിനപത്രത്തിന്റെ ലേഖകന്‍ അഹമ്മദ് മുഹമ്മദ് മഹ്മൂദാണ് മരിച്ചത്. ഈജിപ്തിലെ സംഘര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന ആദ്യത്തെ മാധ്യമ പ്രവര്‍ത്തകനാണ് മഹ്മൂദ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍