അതിര്‍ത്തിയില്‍ ഇന്ത്യ 255 സുരക്ഷപോസ്‌റ്റുകള്‍ സ്‌ഥാപിക്കുന്നു

February 6, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: അതിര്‍ത്തി സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്‌ഥാന്‍, ബംഗ്ലാദേശ്‌ അതിര്‍ത്തിയില്‍ ഇന്ത്യ 255 സുരക്ഷ ഔട്ട്‌പോസ്‌റ്റുകള്‍ സ്‌ഥാപിക്കും. 129 പോസ്‌റ്റുകള്‍ അന്തോ-ബംഗ്ലാ അതിര്‍ത്തിയിലും 126 എണ്ണം ഇന്തോ-പാക്‌ അതിര്‍ത്തിയിലുമായിരിക്കും സ്‌ഥാപിക്കുക. നുഴഞ്ഞുകയറ്റം, കള്ളക്കടത്തു എന്നിവ നിയന്ത്രിക്കുകയാണ്‌ ലക്ഷ്യം. നാലു കോടി രൂപയാണ്‌ ചെലവു പ്രതീക്ഷിക്കുന്നത്‌. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി വരികയാണ്‌. ബാരക്ക്‌, ജനറേറ്റര്‍ റൂം, അടുക്കള, കക്കൂസ്‌,  ഓഫീസ്‌ എന്നിവ അടങ്ങിയതായിരിക്കും ഓരോ ഔട്ട്‌പോസ്‌റ്റുകളും. ഇതിന്റെ നിര്‍മ്മാണത്തിനായി അതാത്‌ ജില്ലാ ഭരണകൂടങ്ങളായിരിക്കും ഭൂമി കണ്ടെത്തുക.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം