കുഞ്ഞാലിക്കുട്ടി പ്രതിപക്ഷനേതാവിനു തെളിവുകള്‍ കൈമാറി

February 6, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കുഞ്ഞാലിക്കുട്ടി

കോഴിക്കോട്‌: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ തനിക്കെതിരെയുളള ഗൂഢാലോചനയുടെ തെളിവുകള്‍ മുസ്‌ലിം ലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിക്ക്‌ കൈമാറി. ഉമ്മന്‍ ചാണ്ടിക്ക്‌ നല്‍കിയ തെളിവുകളില്‍ ചാനല്‍ റിപ്പോര്‍ട്ടറും റൗഫും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍, കൊച്ചിയിലെ ഹോട്ടലില്‍ നടന്ന ഗൂഢാലോചന സംബന്ധിച്ച രേഖകള്‍, ഏതാനും പേരുടെ മൊഴി തുടങ്ങിയവ തെളിവുകളില്‍ ഉള്‍പ്പെടുന്നതായി സൂചന.
ഗൂഢാലോചനയുടെ തെളിവുകള്‍ കുഞ്ഞാലിക്കുട്ടി കൈമാറിയെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെളിവുകള്‍ യുഡിഎഫ്‌ യോഗത്തില്‍ വെയ്‌ക്കുമെന്നും അദേഹം പറഞ്ഞു. യുഡിഎഫ്‌ യോഗത്തിനു ശേഷം തെളിവുകള്‍ പുറത്ത്‌ വിടുമെന്ന്‌ ഉമ്മന്‍ ചാണ്ടി അറിയിച്ചു. മുസ്‌ലിം ലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗ്‌ സെക്രട്ടറി ഇ.ടി.മുഹമ്മദ്‌ ബഷീറും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയുമായി കോഴിക്കോട്‌ ഗസ്‌റ്റ്‌ ഹൗസില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ തെളിവുകള്‍ കൈമാറിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം