ട്രെയിന്‍ യാത്രയ്‌ക്കിടെ ആക്രമണത്തിനിരയായ യുവതി മരിച്ചു

February 6, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തൃശൂര്‍: ട്രെയിന്‍ യാത്രയ്‌ക്കിടെ ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന യുവതി മരിച്ചു. ഇന്ന് 3 മണിയോടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. തലയിലും മുഖത്തും എല്ലിനു പൊട്ടലുണ്ടായിരുന്നു‌. രക്തസമ്മര്‍ദത്തിന്റെ ഏറ്റക്കുറച്ചില്‍ മൂലം ശസ്‌ത്രക്രിയ പോലും നടത്താനായിരുന്നില്ല. രാവിലെ രക്തസമ്മര്‍ദ്ദത്തിന്റെ നിലയും വഷളാവുകയായിരുന്നു. ഷൊര്‍ണ്ണൂര്‍ മഞ്ഞക്കാട് സ്വദേശിനിയാണ് യുവതി. ബുധനാഴ്‌ച രാത്രി എറണാകുളം -ഷൊര്‍ണൂര്‍ പാസഞ്ചറിലെ ലേഡീസ്‌ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യവേയാണ്‌ യുവതി ആക്രമിക്കപ്പെട്ടത്‌. തമിഴ്‌നാട്‌ സ്വദേശി ഗോവിന്ദച്ചാമി(30)യാണ്‌ അതിഹീന കൃത്യം നടത്തിയത്‌. എറണാകുളത്ത്‌ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന സൗമ്യ വീട്ടിലേക്കു മടങ്ങുകയായിരുന്നു.തൃശൂരില്‍ ജ്വല്ലറിക്കടയില്‍ ജോലി ചെയ്യുന്ന സഹോദരനും അമ്മയുമുള്‍പ്പെടുന്നതാണ്‌ സൗമ്യയുടെ കുടുംബം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം