കസബിന്റെ വധശിക്ഷ: തീരുമാനം 21ന്‌

February 7, 2011 മറ്റുവാര്‍ത്തകള്‍

മുംബൈ: 26/11 ഭീകരാക്രമണക്കേസിലെ പ്രതി അജ്‌മല്‍ കസബിന്റെ വധശിക്ഷ സംബന്ധിച്ച തീരുമാനം ഈ മാസം 21ന്‌. ബോംബെ ഹൈക്കോടതിയാണ്‌ ഇതുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിക്കുന്നത്‌. ഭീകരാക്രമണക്കേസില്‍ ജീവനോടെ പിടിയിലായ കസബിനെതിരെ മുംബൈ പ്രത്യേക കോടതിയാണു വധശിക്ഷ വിധിച്ചത്‌. ഇന്ത്യയ്‌ക്കെതിരെ യുദ്ധം നടത്തിയെന്ന കുറ്റമാണ്‌ കസബിനുമേല്‍ ചുമത്തിയത്‌. രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ 166 പേരാണ്‌ കൊല്ലപ്പെട്ടത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍