വരുണ്‍ ഗാന്ധിക്കു വധഭീഷണി; രണ്ടുപേര്‍ അറസ്‌റ്റില്‍

February 7, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

പിലിബിത്ത്‌(യുപി): ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധിയ്‌ക്കു ഫോണിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. ചന്ദ്രപാല്‍, ധീരേന്ദ്ര എന്നിവരാണ്‌ ഇന്നലെ രാത്രി വൈകി പിടിയിലായത്‌. കഴിഞ്ഞ മാസം 31നാണ്‌ വരുണിന്റെ മൊബൈലില്‍ ഇവര്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്‌. അദ്ദേഹത്തിന്റെ ഓഫിസ്‌ നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ പൊലീസ്‌ അന്വേഷിക്കുകയായിരുന്നു. വരുണിന്റെ സ്വന്തം മണ്ഡലമായ പില്‍ബിത്തില്‍ നിന്നാണ്‌ ചന്ദ്രപാല്‍ പിടിയിലായത്‌. മറ്റേയാള്‍ ഷാജഹാന്‍പൂര്‍ ജിലയില്‍ നിന്നും പിടിയിലായി. ഇരുവരും ബിജെപി പ്രവര്‍ത്തകരായിരുന്നുവെന്ന്‌ പൊലീസ്‌ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം