പ്രത്യേക ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉടന്‍ രൂപീകരിക്കും

February 8, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരളത്തില്‍ പ്രത്യേക ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രൂപവത്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഗതാഗതമേഖലയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനുവേണ്ടിയാണിതെന്ന് മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു. ട്രാഫിക് ട്രൂപ്പേഴ്‌സ് എന്ന പേരിലായിരിക്കും ഈ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുക. വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിന് ആനുപാതികമായി ട്രാഫിക് പോലീസുകാരുടെ എണ്ണവും കൂട്ടേണ്ടതുണ്ട്-കോടിയേരി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം