സര്‍ചാര്‍ജ് ഈടാക്കരുത്: വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

February 8, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്ന് കെ.എസ്.ഇ.ബി വൈദ്യുതി സര്‍ചാര്‍ജ് ഈടാക്കുന്നത് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വിലക്കി. ഇതു സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച നിര്‍ദേശം കമ്മീഷന്‍ തള്ളിക്കളഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ പുറത്തു നിന്ന് വൈദ്യുതി വാങ്ങിയ വകയില്‍ 123.84 കോടിയുടെ അധിക ബാധ്യത ഉണ്ടായെന്നും ഇത് നികത്താന്‍ ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചത്. എന്നാല്‍ തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ബോര്‍ഡിനുണ്ടായ ബാധ്യത 115.58 കോടി മാത്രമാണെന്ന് റെഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് സര്‍ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കമ്മീഷന്‍ തള്ളിയത്. ബോര്‍ഡിനു ലഭിക്കുന്ന മിച്ചത്തില്‍ നിന്ന് തുകയെടുത്ത് ഈ ബാധ്യത നികത്താവുന്നതേയുള്ളൂവെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം