കസബിന്റെ വിധി 21ന്

February 8, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ പാക് പൗരന്‍ അജ്മല്‍ അമീര്‍ കസബിനെ തൂക്കിക്കൊല്ലണമെന്ന പ്രത്യേക കോടതി വിധിയില്‍ ബോംബെ ഹൈേകാടതിയുടെ സ്ഥിരീകരണ വിധി ഈ മാസം 21 ന്. പ്രത്യേക കോടതി വിധി പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍, പ്രതിഭാഗങ്ങളുടെ വാദ പ്രതിവാദങ്ങള്‍ ജനുവരി ഏഴോടെ പൂര്‍ത്തിയായിരുന്നു. വിധി സ്ഥിരീകരണത്തിനൊപ്പം വധശിക്ഷക്കെതിരെ കസബ് നല്‍കിയ അപ്പീലിന്‍മേലും  ഇന്ത്യക്കാരായ ശബാബുദ്ദീന്‍ അഹ്മദ്, ഫഹീം അന്‍സാരി എന്നിവരെ പ്രത്യേക കോടതി കുറ്റമുക്തരാക്കിയതിനെതിരെ  സര്‍ക്കാറിന്റെ അപ്പീലിന്‍ മേലും  വിധിപറയും. ജസ്റ്റിസുമാരായ രഞ്ജന ദേശായി, ആര്‍ വി മോറെ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് മുംബൈ ഭീകരാ്രകമണ കേസില്‍ വിധി പ്രഖ്യാപിക്കുക. 2010 ഒക്‌ടോബര്‍ 17 നാണ് ഹൈേകാടതിയില്‍ കസബിന്റെ വധശിക്ഷ സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് വാദ പ്രതിവാദങ്ങള്‍ തുടങ്ങിയത്. സുരക്ഷാ കാരണങ്ങളാല്‍ കസബിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു വിചാരണ. ശിക്ഷാ സ്ഥിരീകരണവുമായി ബന്ധപ്പെട്ട ഹൈേകാടതി വിധി പ്രഖ്യാപിക്കുന്ന ദിവസവും കസബിനെ നേരിട്ട് ഹാജരാക്കില്ല. പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ റോഡ് ജയിലിനകത്തിരുന്ന് വീഡിയോ സ്‌ക്രീനിലൂടെയാകും കസബ്  വിധി കേള്‍ക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം