2ജി സ്‌പെക്‌ട്രത്തിന്റെ വില വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

February 9, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ടെലികോം കമ്പനികളുടെ കൈയില്‍ അധികമായുള്ള 2ജി സ്‌പെക്‌ട്രത്തിന്റെ വില വര്‍ധിപ്പിക്കാന്‍ ടെലികോം റഗുലേറ്ററി അതോരിറ്റി (ട്രായ്‌ )യുടെ ശുപാര്‍ശ. 6.2 മെഗാഹെര്‍ട്‌സിനു മുകളിലുളള 2ജി സ്‌പെക്‌ട്രത്തിന്റെ വില 1,658 കോടിയില്‍ നിന്ന്‌ 10972.45 കോടിയാക്കാനാണു ശുപാര്‍ശ. ശുപാര്‍ശ അംഗീകരിച്ചാല്‍ മൊബൈല്‍ നിരക്കുകള്‍ ഉയരും. കേരളത്തിലെ 3ജി ലേലത്തുകയേക്കാള്‍ ഒന്നേകാല്‍ മടങ്ങ്‌ കൂടുതലാണിത്‌. പുതുക്കിയ നിരക്കുകള്‍ക്ക്‌ 2010 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം