മോചനയാത്ര: ഗവര്‍ണര്‍ക്കു കുറ്റപത്രം സമര്‍പ്പിച്ചു

February 9, 2011 കേരളം,മറ്റുവാര്‍ത്തകള്‍

മോചനയാത്ര: ഗവര്‍ണര്‍ക്കു കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ കേരള മോചനയാത്രയോടനുബന്ധിച്ച്‌ ഇടതു സര്‍ക്കാരിനെതിരെ യുഡിഎഫ്‌ തയാറാക്കിയ കുറ്റപത്രം ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചു. എല്ലാ നിയമസഭാ മണ്ഡലങ്ങളില്‍നിന്നുമായി ഒരുകോടി ജനങ്ങള്‍ കുറ്റപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ടെന്നാണു യുഡിഎഫ്‌ നേതാക്കള്‍ പറയുന്നു. സമസ്‌തമേഖലയിലും അഴിമതി ആണെന്നും തുടര്‍ന്നു ഭരിക്കാന്‍ സര്‍ക്കാരിന്‌ അവകാശമില്ലെന്നുമാണു കുറ്റപത്രത്തില്‍ ആരോപിക്കുന്നത്‌.
പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിക്കൊപ്പം യുഡിഎഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, പാര്‍ട്ടി നേതാക്കളായ രമേശ്‌ ചെന്നിത്തല, കെ.എം. മാണി, എം.പി. വീരേന്ദ്രകുമാര്‍, ആര്‍. ബാലകൃഷ്‌ണപിള്ള, സി.ടി. അഹമ്മദലി, ടി.എം. ജേക്കബ്‌, ഷിബു ബേബി ജോണ്‍, എം.വി. രാഘവന്‍, എ.എന്‍. രാജന്‍ ബാബു, എം.എം. ഹസന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഗവര്‍ണര്‍ക്കു കുറ്റപത്രം കൈമാറിയത്‌. ജനുവരി 10നു കാസര്‍കോട്‌ ഉപ്പളയില്‍ നിന്നാണ്‌ കേരള മോചന യാത്ര ആരംഭിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം