അയിരൂര്‍ – ചെറുകോല്‍പ്പുഴ

February 9, 2011 കേരളം,മറ്റുവാര്‍ത്തകള്‍

അയിരൂര്‍: ഹിന്ദുമതമഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 6ന്‌ ആരംഭിച്ച 99-ാമത്‌ ഹിന്ദുമത പരിഷത്ത്‌ നാലാം ദിവസമായ ഇന്നു രാവിലെ 67ന്‌ സ്വാമി യുക്തചൈതന്യയുടെ ലളിതാസഹസ്രനാമജപത്തോടെ ആരംഭിച്ചു. 7ന്‌ ഭാഗവതപാരായണവും സംസ്‌കൃതപഠനവും 10 മുതല്‍ 12.30 വരെ ഭാഗവത തത്വവിചാരത്തില്‍ ഡോ.പി.വി.വിശ്വനാഥന്‍ നമ്പൂതിരി, ഡോ.കുറ്റിയാനിപ്പുറം കേശവന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. വൈകുന്നേരം 3ന്‌ നടന്ന യൂവജന സമ്മേളനത്തിന്റെ ഉദ്‌ഘാടനം അഡ്വ.ജയസൂര്യന്‍ (ചെയര്‍മാന്‍ വിന്‍വേള്‍ഡ്‌്‌്‌ ഫൗണ്ടേഷന്‍), പാല നിര്‍വഹിച്ചു. ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ സെക്രട്ടറി ബ്രഹ്മചാരി സായി സമ്പത്ത്‌ അധ്യക്ഷത വഹിച്ചു. ഡോ.കെ.ജയപ്രസാദ്‌ (അസ്സോസിയേറ്റ്‌ പ്രൊഫസര്‍, എസ്‌.എന്‍.കോളേജ്‌, കൊല്ലം & സെക്രട്ടറി ഭാരതീയവിചാരകേന്ദ്രം), സ്വാമി ശിവാനന്ദ ശര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു. 7ന്‌ സ്വാമി പ്രഭാകരാനന്ദ തീര്‍ത്ഥപാദര്‍ വേദങ്ങളും മാനവ ജീവിതവും എന്ന വിഷയത്തെക്കുറിച്ച്  സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം