സെന്‍സസ്‌: രണ്ടാംഘട്ടത്തിന്‌ ഔദ്യോഗിക തുടക്കം

February 9, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: രാഷ്‌ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച്‌ സെന്‍സസിന്റെ രണ്ടാം ഘട്ടം ഔദ്യോഗികമായി തുടങ്ങി. ആഭ്യന്തര മന്ത്രി പി. ചിദംബരം, ആഭ്യന്തര സഹമന്ത്രി ഗുരുദാസ്‌ കാമത്‌, സെന്‍സസ്‌ കമ്മിഷണര്‍ ഡോ. സി.ചന്ദ്രമൗലി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. എല്ലാവരും പൂര്‍ണ്ണ മനസ്സോടെ സെന്‍സസില്‍ പങ്കെടുക്കണമെന്നു രാഷ്‌ട്രപതി ഓര്‍മിപ്പിച്ചു.
വാര്‍ഡുകളുടെ അതിര്‍ത്തി നിര്‍ണയം, വീടുകളുടെ ലിസ്‌റ്റ്‌ എടുക്കുക, വീടുകള്‍ക്കു നമ്പരുകള്‍ നല്‍കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു ആദ്യഘട്ടത്തില്‍ നടന്നത്‌. രണ്ടാം ഘട്ടത്തിലാണ്‌ ജനസംഖ്യാ തിരഞ്ഞെടുപ്പു നടത്തുക. ഈ മാസം 28 വരെയാണ്‌ സെന്‍സസ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം