വരുണ്‍ ഗാന്ധിയുടെ വിവാഹം മാര്‍ച്ച്‌ 6ന്‌

February 10, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ബറേലി (യുപി): ബിജെപി നേതാവും എംപിയുമായ വരുണ്‍ഗാന്ധി അടുത്തമാസം ആറിന്‌ വിവാഹിതനാകും. ബംഗാളില്‍ നിന്നുള്ള യാമിനിയാണ്‌ വധു. ഇവിടെ സന്ദര്‍ശനത്തിനെത്തിയ വരുണ്‍ ഗാന്ധിതന്നെയാണ്‌ വിവാഹ തീയതി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്‌.
കല്യാണത്തിനു സോണിയ ഗാന്ധി ഉള്‍പ്പെടെ നെഹ്‌റു കുടുംബത്തിലെ എല്ലാവരെയും വിളിക്കുമെന്ന്‌ അമ്മ മേനകാ ഗാന്ധി നേരത്തേ വ്യക്‌തമാക്കിയിരുന്നു. 1997ല്‍ പ്രിയങ്ക വിവാഹിതയായപ്പോള്‍ കൗമാരക്കാരനായിരുന്ന വരുണ്‍ അതില്‍
സംബന്ധിച്ചിരുന്നു. പിലിബിത്ത്‌ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപിയാണു മുപ്പതുകാരനായ വരുണ്‍ ഗാന്ധി. വിവാഹശേഷം ഡല്‍ഹിയിലും പിലിബിത്തിലും വിരുന്നുസത്‌കാരം നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം