ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ബാലകൃഷ്‌ണപിള്ളയെ സന്ദര്‍ശിച്ചു

February 10, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഇടമലയാര്‍ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ ആര്‍.ബാലകൃഷ്‌ണപിള്ളയെ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും സന്ദര്‍ശിച്ചു. കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കെ.എം.മാണി, യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പി.സി. വിഷ്‌ണുനാഥ്‌ തുടങ്ങിയവരും ഉണ്ടായിരുന്നു. നിയമപരമായ പ്രശ്‌നമാണിതെന്നും സുപ്രീം കോടതിയിലെ നിയമജ്‌ഞരുമായി കൂടിയാലോചിച്ച്‌ തുടര്‍ നടപടി സ്വീകരിക്കുമെന്നും കെ.എം.മാണി പറഞ്ഞു. ഇക്കാര്യത്തില്‍ യുഡിഎഫ്‌ ഉടന്‍ തന്നെ നിലപാട്‌ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം