തിരുവനന്തപുരത്ത്‌ യൂസര്‍ ഫീ കുറച്ചു

February 11, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: രാജ്യത്തെ പുതിയ വിമാനത്താവളങ്ങളില്‍ യൂസര്‍ ഫീ ഏറ്റവും കുറവു തിരുവനന്തപുരത്ത്‌. ഇതുകൊണ്ടു തന്നെ യൂസര്‍ഫീ പൂര്‍ണമായും ഒഴിവാക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന്‌ അത്യധ്വാനം ചെയ്യേണ്ടിവരും. തിരുവനന്തപുരത്തെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ വഴി വിദേശയാത്ര ചെയ്യുന്നവരുടെ യൂസര്‍ഫീ 575 രൂപയാണ്‌. നേരത്തേ ഇത്‌ 755 രൂപയായിട്ടാണു നിശ്‌ചയിച്ചിരുന്നത്‌. എയര്‍പോര്‍ട്ട്‌ ഇക്കണോമിക്‌ റഗുലേറ്ററി അതോറിറ്റിയുടെ അപ്‌ലറ്റ്‌ ട്രൈബ്യൂണലാണ്‌ യൂസര്‍ ഫീയില്‍ കുറവു വരുത്തിക്കൊണ്ടു കഴിഞ്ഞദിവസം ഇടക്കാല ഉത്തരവിട്ടത്‌. നാളെയാണു ടെര്‍മിനലിന്റെ ഉദ്‌ഘാടനം.
പുതിയ ടെര്‍മിനലുകളില്‍ ഏറ്റവും കുറവു യൂസര്‍ഫീ ഉള്ളതു തിരുവനന്തപുരത്താണ്‌. ആഭ്യന്തര യാത്രക്കാര്‍ക്ക്‌ യൂസര്‍ ഫീ മറ്റു പുതിയ വിമാനത്താവളങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ തിരുവനന്തപുരത്ത്‌ ആഭ്യന്തര യാത്രക്കാര്‍ക്കു യൂസര്‍ഫീ ഇല്ല. സ്വകാര്യ സംരഭകരില്ലാതെ പൂര്‍ണമായും എയര്‍പോര്‍ട്ട്‌ അതോറിറ്റിയുടെ കീഴിലുള്ള വിമാനത്താവളങ്ങളിലും യൂസര്‍ഫീ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം