സംസ്ഥാനസര്‍ക്കാരിനെ അവഗണിച്ചെന്ന് മുഖ്യമന്ത്രി

February 12, 2011 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വല്ലാര്‍പാടം ടെര്‍മിനല്‍ ഉദ്ഘാടനവേളയിലും തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ ഉദ്ഘാടനവേളയിലും സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ചതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.

ടെര്‍മിനല്‍ ഉദ്ഘാടനചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയെ സാക്ഷിയാക്കി അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. വല്ലാര്‍പാടം പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ സംസ്ഥാന മന്ത്രിമാരെ ക്ഷണിക്കാത്തത് വെള്ളിയാഴ്ച വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെതിരെ മന്ത്രിമാര്‍ പരസ്യമായി പ്രതികരിച്ചിരുന്നു. വല്ലാര്‍പാടം പദ്ധതിയുടെ ശിലാഫലകത്തിലും വിമാനത്താവള ടെര്‍മ്മിനലിന്റെ ശിലാഫലകത്തിലും മുഖ്യമന്ത്രിയുടെ പേരുണ്ടായിരുന്നില്ല. ഉദ്ഘാടനപരസ്യത്തിലും മുഖ്യമന്ത്രിയുടെ ചിത്രത്തിന്റെ അഭാവം ശ്രദ്ധേയമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍