എസ്‌ ബാന്‍ഡ്‌ കരാര്‍: തീരുമാനം മാര്‍ച്ച്‌ 9 ന്‌

February 12, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: എസ്‌ ബാന്‍ഡ്‌ സ്‌പെക്‌ട്രം കരാര്‍ ഐഎസ്‌ആര്‍ഒ റദ്ദാക്കി യേക്കും. ഇതു സംബന്ധിച്ചു മാര്‍ച്ച്‌ ഒന്‍പതിനു ചേരുന്ന കേന്ദ്രമന്ത്രിസഭ യുടെ സുരക്ഷാസമിതി തീരുമാനമെടുക്കുമെന്ന്‌ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്‌ണന്‍ അറിയിച്ചു. ബഹിരാകാശ കമ്മിഷന്‍ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ കമ്പനിയായ ദേവാസുമായി ഐഎസ്‌ആര്‍ഒ യുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ്‌ കോര്‍പറേഷന്‍ ഒപ്പിട്ട സ്‌പെക്‌ട്രം കരാര്‍ റദ്ദാക്കുന്നത്‌ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടിനു ശേഷമായിരിക്കു മെന്നും അദ്ദേഹം വ്യക്‌തമാക്കി. ആന്‍ട്രിക്‌സിന്‌ പുതിയ മേധാവിയെ കണ്ടെത്തുന്നതിന്‌ മൂന്നംഗസമിതിയെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം